ദിലീപിനെയും ഉർവ്വശിയെയും പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന “കേശു ഈ വീടിന്റെ നാഥൻ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ദിലീപ് തികച്ചും വ്യത്യസ്തമായ വേഷപ്പകർച്ചയിൽ എത്തുന്ന ഈ സിനിമയുടെ തിരക്കഥ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എഴുതിയ സജീവ് പാഴൂരിന്റെതാണ്. കുടുംബ പശ്ചാത്തലത്തിൽ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന സിനിമയിൽ വൻ താര നിരയുടെ സാന്നിധ്യവുമുണ്ട്. കഷണ്ടിത്തലയും കുടവയറും കൈയിലൊരു ബാഗുമായി നടന്നു വരുന്ന ദിലീപിന്റെ ഗെറ്റപ്പ് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.സലീംകുമാര്‍, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍ എന്നിവരാണ് ഈ ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്ന കേശു എന്ന കഥാപാത്രത്തിന്റെ അളിയന്മാരുടെ വേഷത്തിലെത്തുന്നത്.ബി കെ ഹരിനാരായണന്‍, ജ്യോതിഷ്, നാദിര്‍ഷാ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്

നിരവധി ഹിറ്റ്‌ ഗാനങ്ങൾ ഒരുക്കിയ നാദിർഷ തന്നെയാണ് ഈ സിനിമയുടെ സംഗീത സംവിധായകനും. ചിത്രത്തിലെ ഒരു ഗാനം ആലപിക്കുന്നത് ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ് ആണെന്ന പ്രത്യേകതയുമുണ്ട്. ജോസ് തോമസിന്റെ സംവിധാനത്തിൽ 1998 ൽ പുറത്തിറങ്ങിയ ‘മീനാക്ഷി കല്യാണം’ മുതൽ ‘ഒരു യമണ്ടൻ പ്രേമകഥ’ വരെ വിവിധ സിനിമകളിലായി അൻപതിലധികം ഗാനങ്ങൾക്ക് നാദിർഷ സംഗീതം പകർന്നിട്ടുണ്ട്. ‘ഗാന്ധിയൻ’ എന്ന ചിത്രത്തിലെ “പൂന്തിങ്കളെ മൂവന്തിയായി..” ‘മീനാക്ഷി കല്യാണം’ എന്ന സിനിമയിലെ “തിരയെഴുതും മണ്ണിൽ..” എന്നീ ഹിറ്റ് ഗാനങ്ങൾ നാദിർഷയുടെ ഈണത്തിൽ യേശുദാസ് ആലപിച്ചവയാണ്. പി.ജയചന്ദ്രൻ, കെ.എസ് ചിത്ര,എം.ജി ശ്രീകുമാർ,ശങ്കർ മഹാദേവൻ, ശ്രേയാ ഘോഷാൽ,കലാഭവൻ മണി,വിജയ് യേശുദാസ്, അഫ്സൽ, മധു ബാലകൃഷ്ണൻ , റിമി ടോമി, നജീം അർഷാദ് തുടങ്ങിയ .അനുഗ്രഹീത ഗായകരുടെ ശബ്ദത്തിലും നാദിർഷ ഈണമിട്ട ഗാനങ്ങൾ ഗാനാസ്വാദകരുടെ മുന്നിലെത്തി. അൻപതിലധികം ഗാനങ്ങൾക്ക് ഈണമിട്ട നാദിർഷയുടെ സംഗീത സംവിധാനത്തിൽ ദിലീപ്,പ്രിത്വിരാജ്, ബിജു മേനോൻ , ഇന്ദ്രജിത്ത്,ജയസൂര്യ തുടങ്ങിയ താരങ്ങളും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

 

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •