മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ സ്ഫടികം വീണ്ടും വെളളിത്തിരയിൽ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകരും സിനിമ പ്രേമികളും. ആട് തോമ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ മുണ്ടു പറിച്ചുളള അടിയും പഞ്ച് ഡയലോഗുകളും മാനറിസങ്ങളും മറ്റും പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടത് തന്നെ. ഹൃദയ സ്പർശിയായ രംഗങ്ങൾ കൊണ്ടും സമ്പന്നമായ സ്ഫടികം തിലകൻ, കെ.പി.എസ്.സി ലളിത, ഉർവശി തുടങ്ങിയവരുടെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്. ലോക് ഡൗണ്‍ കാലത്ത് സംവിധായകന്‍ ഭദ്രന്‍ സ്ഫടികത്തെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. അദ്ദേഹത്തോട് ഈ സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു കൊണ്ട് നിരവധി പേർ എത്തിയിരുന്നു.

 

ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ ഈ സംവാദത്തിൽ നിര്‍മ്മാതാവ് ആടുതോമ എന്ന പേരാണ് ഈ സിനിമയ്ക്ക് നിർദേശിച്ചത് എന്ന് ഭദ്രൻ പറഞ്ഞു.എന്നാൽ അന്തരിച്ച രാഷ്ട്രീയ നേതാവും മുന്മന്ത്രിയുമായിരുന്ന കെഎം മാണിയായിരുന്നു സ്ഫടികം എന്ന പേരുതന്നെ മതിയെന്ന് പറഞ്ഞതെന്ന് ഭദ്രന്‍ പറഞ്ഞു.മാണി സാര്‍ മരിച്ച സമയത്ത് താനതൊക്കെ ഓര്‍ത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്ഫടികം 2 ഒരിക്കലും സംഭവിക്കില്ല എന്നും ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം ആടുതോമ എന്ത് ചെയ്യുന്നു എന്നതിനുളള ഉത്തരം റീ റിലീസ് വേർഷനിൽ ഉണ്ടാകും എന്ന് ഭദ്രൻ പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •