സൂപ്പർ താരങ്ങൾ പോലീസ് വേഷത്തിലെത്തി കയ്യടി നേടിയ സിനിമകൾ നിരവധിയാണ് . ഇവയിൽ പലതും ബോക്സ് ഓഫീസിൽ വലിയ തരംഗം സൃഷ്ട്ടിച്ചവയുമാണ് .പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ‘എസ്ര’യ്ക്ക് ശേഷം ടൊവിനോ പോലീസ് യൂണിഫോമിൽ എത്തുന്ന ‘കൽക്കി’ പ്രദർശനത്തിനൊരുങ്ങുന്നു .സെക്കൻഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോഷ്യേറ്റായിരുന്ന പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സംവിധായകന്‍ പ്രവീണും സജിന്‍ സുജാതനും ചേര്‍ന്നാണ് ‘കല്‍ക്കി’ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.വിനാശത്തിൻറെ മുന്നോടിയായി പുരാണത്തിൽ അവതരിപ്പിക്കപ്പെടുന്ന കഥാപാത്രമായ കൽക്കി വിഷ്ണുവിന്റെ അവതാരം കൂടിയാണ്.കുഞ്ഞിരാമായണം, എബി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ടോവിനോയുടെ കരിയറിലെ വഴിത്തിരിവാകും ‘കൽക്കി’ എന്നാണ് കരുതപ്പെടുന്നത്.

 

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •