നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിന്റെ മെയ്‌ദിന പോസ്റ്റർ ഇന്ന് റിലീസായി.വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന വാചകത്തോടൊപ്പം മെയ് ദിനാശംസകളുമായെത്തിയ പോസ്റ്റർ വൈറലായി.ഗോപന്‍ ചിദംബരമാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുറമുഖം’എഡിറ്റര്‍- ബി അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •