തമിഴിൽ മറ്റൊരു താര വിവാഹത്തിന് അരങ്ങൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രശസ്ത താരങ്ങളായ തൃഷയും ചിമ്പുവും വിവാഹിതരാകുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിം ഫെയർ ഉൾപ്പടെയുള്ള വെബ്സൈറ്റുകളിൽ ഇതുമായി ബന്ധപ്പെട്ട് വാർത്ത വന്നുകഴിഞ്ഞുവെങ്കിലും ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.വിണൈ താണ്ടി വരുവായ, അലൈ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.ഹൻസിക, നയൻതാര എന്നിവരുമായുള്ള പ്രണയബന്ധവും തകർച്ചകളുമായി ചിമ്പു വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. റാണ ദഗുബാട്ടിയുമായി ചേർത്ത് തൃഷയുടെ പേരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. പിന്നീട് വിവാഹം വരെ എത്തിയ നിർമാതാവ് വരുൺ മണിയനുമായുള്ള ബന്ധവും തൃഷ പാതിവഴിയിൽ ഉപേക്ഷിച്ചു. വിവാഹത്തെ സംബന്ധിച്ച് ഇരുവരുമായും അടുപ്പമുള്ളവരിൽ നിന്ന് വിശദീകരണങ്ങളൊന്നും വന്നിട്ടില്ലയെങ്കിലും മാധ്യമങ്ങളും ആരാധകരും വാർത്ത ആഘോഷമാക്കുകയാണ്.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •