ലിജോ ഓരോത്ത് സംവിധാനം ചെയ്ത ‘ദി സിക്സ് ഫീറ്റ് അണ്ടർ’ എന്ന ഷോർട്ട് ഫിലിം TIFA (‘ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ്‌സ്) ൽ മൂന്ന് പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കി.തിരക്കഥ (സമീർ അബ്ദുൾ), പശ്ചാത്തല സംഗീതം (ടൈസ് എബ്രഹാം), സൗണ്ട് മിക്സിങ് (ബിജു ബേസിൽ) എന്നീ വിഭാഗങ്ങളിലാണ് ‘ദി സിക്സ് ഫീറ്റ് അണ്ടർ’ പുരസ്‌ക്കാരങ്ങൾ നേടിയത് .ആദ്യാവസാനം ത്രിലിംഗ് മൂഡ് നിലനിർത്തിക്കൊണ്ടുള്ള അവതരണവും ക്ളൈമാക്സിലെ മികച്ച ട്വിസ്റ്റുമാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രധാന സവിശേഷതകൾ. ഒരു പെൺകുട്ടിയുടെ കൊലപാതകവും തുടർന്ന് നടക്കുന്ന ചില കൊലപാതകങ്ങളും ഇവയുടെ ചുരുളഴിക്കാൻ ഒരു പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ പോലീസ് ഓഫീസർ നടത്തുന്ന അന്വേഷണവുമാണ് ഈ ഹ്രസ്വചിത്രത്തിൻറെ പ്രമേയം . ഇബ്‌ലീസ്, അഡ്‌വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ രചന നിർവഹിച്ച ഈ ഷോർട്ട് ഫിലിമിന്റെ എഡിറ്റർ അഭിജിത്ത് ഹരി ആണ്. ഏറെ ശ്രദ്ധേയങ്ങളായ ബാച്ച്ലർ, ഡീസന്റ് മുക്ക് തുടങ്ങിയ ഷോർട്ട് ഫിലിമുകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ശിവകുമാറാണ് സിക്സ് ഫീറ്റ് അണ്ടറിലെ മുഖ്യ കഥാപാത്രമായ ഗോപൻ എന്ന പോലീസ് ഓഫീസറെ അവതരിപ്പിച്ചിരിക്കുന്നത്. കയ്യടക്കത്തോടെയുള്ള അഭിനയംകൊണ്ട് വ്യത്യസ്തമായ ഒരു കഥാപാത്രത്തിലൂടെ വീണ്ടും തന്റെ അഭിനയമികവ് അടയാളപ്പെടുത്താൻ ശിവകുമാറിന് സാധിച്ചു. അംബിക മോഹൻ, വിജയൻ പി നായർ തുടങ്ങിയ മറ്റ് അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നു.

അഞ്ച് വർഷങ്ങൾക്ക് മുൻപ് സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ കഥയാണ് ഷോർട്ട് ഫിലിം രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിയത് . ടൈസ് അബ്രഹാമിന്റെ സംഗീതവും അജ്മൽ സാബുവിന്റെ ഛായാഗ്രഹണവും ‘ദി സിക്സ് ഫീറ്റ് അണ്ടർ’ എന്ന ഷോർട്ട് ഫിലിമിനെ കൂടുതൽ മികച്ചതാക്കി . നിയോ ഫിലിം സ്കൂളിൽ നിന്ന് എഡിററിംഗ് പഠനം പൂർത്തിയാക്കിയ. അഭിജിത് ഹരിയുടെ എഡിറ്റിംഗ് സിക്സ് ഫീറ്റ് അണ്ടറിന്റെ ഏറ്റവും മികച്ച ഘടകങ്ങളിൽ ഒന്നാണ്. അജേഷ് എ.കെ യാണ് ഈ ഹ്രസ്വ ചിത്രം നിർമ്മിച്ചത്. ചലച്ചിത്ര രംഗത്ത് സജീവമാകാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം യുവ പ്രതിഭകളുടെ കയ്യൊപ്പ് പതിഞ്ഞ ‘ദി സിക്സ് ഫീറ്റ് അണ്ടർ’ മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലർ ഷോർട്ട് ഫിലിമുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.

T

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •