ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ അഥവാ മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രത്തിനെ കുറിച്ചുള്ള കുറിപ്പുകളും ട്രോളുകളും കൊണ്ട് സാമൂഹ്യ മാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ് .ജിയോ ബേബിയുടെ സംവിധാനത്തിൽ ഇറങ്ങി സുരാജ് ,നിമിഷ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഒരു കുടുംബ വ്യവസ്ഥിതിയുടെ സ്ഥിരം ശൈലികൾ തച്ചുടച്ചു വാർക്കുന്ന ഒരു ചിത്രം എന്നത് നിസംശയം പറയാം .സ്ത്രീകൾ കല്യാണം കഴിഞ്ഞാൽ ഒതുങ്ങി കൂടേണ്ട സ്ഥലം അടുക്കള തന്നെയാണ് എന്നുള്ള സ്ഥിരം ക്ലിഷേ ചിത്രം അവതരിപ്പിക്കുമ്പോൾ അതിനു സമാന്തരമായി പോവുന്ന ഒരു കഥ കൂടി ചിത്രം പങ്കു വെയ്ക്കുന്നുണ്ട് .അടുക്കളകളിൽ അവൾ നേരിടേണ്ടി വരുന്ന സ്ഥിതിയും ചിത്രം മനോഹരമായി വർണിക്കുന്നുണ്ട് .എന്നാലും അടുക്കളയ്ക്ക് ഉള്ളിൽ ചിത്രത്തിന്റെ ഫ്രെമുകൾ ഒതുങ്ങി പോയോ എന്ന് തോന്നി പോയി .അച്ഛന്റെ വാക്കുകൾക്ക് പൂർണമായും സമ്മതം മൂളുന്ന ഭർത്താവ് ,ഭർത്താവിന് ചെയ്യാവുന്ന കാര്യങ്ങൾ പോലും ചെയ്തു കൊടുക്കേണ്ടി വരുന്ന ഭാര്യ എന്നത് മലയാള സിനിമയിലെ സ്ഥിരം ശൈലി തന്നെ .ഒരു പക്ഷെ അടുക്കളയ്ക്ക് ഉള്ളിൽ ഒതുങ്ങിയ കാമറ കുറച്ചു കൂടി മാറി ചിന്തിച്ചിരുന്നെങ്കിൽ ചിത്രത്തിന് ഉണ്ടാവേണ്ടിയിരുന്ന ഇമ്പാക്ട് ചില്ലറ ഒന്നുമല്ല .
ഇനി ചിത്രത്തിൻറെ മറു വശത്തേക്ക് വന്നാൽ വാർധ്യക ജീവിതം ആസ്വദിക്കുന്ന അച്ഛൻ,ഭാര്യ തന്റെ വായിൽ നിന്നും തന്നെ കുറിച്ച് നല്ലതു മാത്രമേ പാടി നടക്കാവൂ എന്ന നിർബന്ധമുള്ള ഭർത്താവ് എന്നിവരെയും കാണാം. വാർധ്യക ജീവിതത്തിൽ ആസ്വാദനത്തിനു ഒരു വിട്ടു വീഴ്ചയും അച്ഛൻ വരുത്താൻ തയ്യാർ ആവുന്നില്ല.തന്റെ അമ്മായിഅമ്മ ഇല്ലാത്ത സാഹചര്യത്തിൽ പോലും അവർ ചെയ്തിരുന്ന പ്രവർത്തികൾ ചെയ്തു ശീലിക്കേണ്ടി വരുന്ന നവവധു മറുവശത്തു .ഒരു കണക്കിന് നോക്കിയാൽ ഇരുഭാഗത്തും ന്യായം തോന്നാൻ വഴിയില്ല .എന്നാൽ അച്ഛന്റെ വാക്ക് ധിക്കരിക്കാൻ കഴിയാത്ത മകൻ ഭാര്യയെ ജോലിക്ക് പോവരുതെന്ന് ഉപദേശിക്കുന്നു .ഇവിടെ സ്കോർ ചെയ്ത ഭർത്താവിന് തിരിച്ചു ഭാര്യയുടെ സ്കോറിങ് കൂടി ഏറ്റു വാങ്ങേണ്ടി വരുന്നു .ഇന്ത്യയുടെ അല്ലെങ്കിൽ കേരളത്തിന്റെ തനത് പാരമ്പര്യം തേടി നടക്കുന്നവർക്ക് കാട്ടി കൊടുക്കാം ഇന്ത്യയുടെ മഹത്തായ ഭാരതീയ അടുക്കള ,അഥവാ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ .
Written By :
Sarin S Rajan