വൻ താര നിരയോ ഹൈപ്പോ ഇല്ലാതെ തിയേറ്ററുകളിലെത്തി ഗംഭീര വിജയം നേടിയ സിനിമകളുടെ നിരയിലേക്ക് തണ്ണീര്‍മത്തന്‍ ദിനങ്ങളും.കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ ഈ ചിത്രം 5 കോടി രൂപയിലധികം തിയ്യേറ്റർ വിഹിതമായി നിർമ്മാതാക്കൾക്ക് നേടിക്കൊടുത്തതായി റിപ്പോർട്ടുകളുണ്ട്.രണ്ട് കോടിയോളം രൂപയ്ക്കാണ് എഷ്യാനെറ്റ് ഈ സിനിമയുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്നാണ് സൂചന.കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യു, ഉദാഹരണം സുജാതയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അനശ്വര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എഡിയാണ് ഈ സിനിമ സംവിധാനം ചെയ്തത്

ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍,ഷെബിന്‍ ബക്കര്‍,എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിച്ചത്.അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീത് ശ്രീനിവാസൻ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.ദിനോയ് പൗലോസും ഗിരീഷ് എഡിയും തിരക്കഥ ഒരുക്കിയ ചിത്രത്തിന് ജോമോന്‍ ടി ജോണും വിനോദ് ഇല്ലമ്പിളളിയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.ഇര്‍ഷാദ്,നിഷ സാരംഗ്,ശബരീഷ് വര്‍മ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്

Spread the love
  •  
  •  
  •  
  •  
  •  
  •  
  •