രാഷ്ട്രീയ പ്രവേശനത്തെത്തുടർന്ന് സിനിമകളിൽ നിന്ന് ഇടവേള എടുത്ത സുരേഷ് ഗോപി വെള്ളിത്തിരയിൽ വീണ്ടും സജീവമാവുകയാണ്. ബ്രഹ്മാണ്ഡ സിനിമകൾ ഒരുക്കിയ മലയാളത്തിന്റെ ബിഗ് ഷോമാൻ ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒരുമിയ്ക്കുന്നു എന്നതാണ് പുതിയ വാർത്ത. പത്രവും ലേലവുമടക്കം വെള്ളിത്തിരയിൽ ഇടിമുഴക്കം സൃഷ്ട്ടിച്ച സിനിമകൾ ഒരുക്കിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ മലയാള സിനിമ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്.


ആർ.ജെ ഷാൻ രചിക്കുന്ന ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വർഷം റിലീസായ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലെ സുരേഷ് ഗോപിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു നിതിൻ രഞ്ചി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ എന്ന സിനിമയിലും ശക്തമായ കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നുണ്ട്. തൊണ്ണൂറുകളിൽ വമ്പൻ ബോക്സ് ഓഫീസ് വിജയങ്ങൾ സൃഷ്ടിച്ച സുരേഷ് ഗോപിയുടെ പുതിയ സിനിമകൾ മലയാള സിനിമയിൽ വീണ്ടും തരംഗമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •