പ്രിത്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ‘ലൂസിഫർ’ മോഹൻലാലിൻറെ മാസ്സ് കഥാപാത്രത്തിന്റെ പിൻബലം കൊണ്ട് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട സിനിമയായി മാറിക്കഴിഞ്ഞു.
അമിത പ്രതീക്ഷകൾ നൽകാതെയാണ് അണിയറ പ്രവർത്തകർ ഈ സിനിമ പ്രേക്ഷകരിലെത്തിച്ചത്. ലൂസിഫർ ചർച്ചകൾക്കിടയിൽ പലരും ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.
വലിയ ഹൈപ്പ് സൃഷ്ട്ടിച്ചുകൊണ്ട് പ്രദർശനത്തിന് എത്തിയ സിനിമയുടെ പേരിൽ ഏറ്റവും അധികം പഴി കേട്ടത് ശ്രീകുമാർ മേനോൻ തന്നെ. ലൂസിഫറിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം ശ്രീകുമാർ മേനോൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. താൻ അടക്കമുള്ള ലാൽ ഫാൻസ്‌ മൊത്തമായും പ്രിത്വിയുടെ ഫാൻസ്‌ ആയി മാറിക്കഴിഞ്ഞു എന്നാണ് ശ്രീകുമാർ മേനോൻ പറയുന്നത്.

 

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ – “രാജാവ് ഒന്നേ ഉള്ളൂ.കേരളത്തിൽ Lucifer എന്ന പേരിൽ ആണ് രാജാവ് ഇപ്പോൾ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്സ്‌ ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ. പ്രിത്വിരാജ്, ഇന്ന് ഞങ്ങൾ ലാൽ ഫാൻസ്‌ മൊത്തമായും താങ്കളുടെ ഫാൻസ്‌ ആയി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടൻ എന്ന സൂപ്പർസ്റ്റാറിന്റെ ഈ അവതാരപിറവിക്ക്.മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദർശിനി രാം ദാസിലൂടെ. വിവേക് ഒബ്‌റോയ് ,ടോവിനോ,പ്രിത്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം .ആന്റണി താങ്കൾ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടൻ ഫാൻ . മുരളിയുടെ അതിഗംഭീരമായ രചന .നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകൾക്ക് .ലുസിഫർ രാജാവ് ബോക്സ് ഓഫിസിൽ നീണാൾ വാഴട്ടെ”

Spread the love
 • 2
 •  
 •  
 •  
 •  
 •  
 •  
  2
  Shares