ശ്രദ്ധേയ വേഷങ്ങളിലൂടെ ചുരുങ്ങിയകാലം കൊണ്ട് പ്രേക്ഷകമനം കവർന്ന താരമാണ് സൗബിൻ.കുമ്പളങ്ങി നൈറ്റ്‌സിന്റെ ഗംഭീര വിജയത്തിന് ശേഷം സൗബിന്‍ നായകനാവുന്ന പുതിയ ചിത്രങ്ങളിലൊന്നാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25.നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ഈ സിനിമയുടെ സംവിധായകൻ.റഷ്യയിലെ സെന്റ് പിറ്റേഴ്‌സ് ബര്‍ഗ്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്.മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് കുരുവിള നിർമിക്കുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വിതരണം ചെയ്യുന്നത് മാക്‌സ് ലാബാണ്. ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന അമ്പിളി, സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്‍, ഭദ്രന്റെ ജൂതന്‍, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് തുടങ്ങിയ സിനിമകളും അണിയറയിൽ ഒരുങ്ങുന്നു.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •