ഹിന്ദി, കന്നഡ, തമിഴ്, തെലുഗ് സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ച ശ്രദ്ധ ശ്രീനാഥ് മോഹൻലാലിന്റെ നായികയായി എത്തുന്നു. ‘കോടതി സമക്ഷം ബാലൻ വക്കീൽ’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ബി.ഉണ്ണകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ഒരു ഐ.എ.എസ്സ് ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ അഭിനയിക്കുന്നത്.’കോഹിനൂർ’ എന്ന ചിത്രത്തിന് ശേഷം ശ്രദ്ധ ശ്രീനാഥ് മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണിത്. മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലും ബി.ഉണ്ണികൃഷ്ണനും ഒരുമിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഉദയകൃഷ്ണയാണ്.രാഹുൽ രാജാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. നവംബർ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ പ്രമുഖ താരങ്ങളുടെ സാന്നിധ്യമുണ്ടാകും. മെഗാ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •