യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ ഷെയിൻ നിഗത്തിന്റെ മിക്ക സിനിമകളും പ്രേക്ഷകരുടെയും നിരൂപകരുടേയും ഇഷ്ടം ഒരുപോലെ പിടിച്ചു പറ്റുന്നവയാണ്.കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന ഉല്ലാസം എന്ന ചിത്രം നവാഗതനായ ജീവന്‍ ജോജോ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയിലെ ഷെയിനിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നു.കൈതമറ്റം ബ്രദേഴ്‌സ് എന്ന പേരില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പവിത്ര ലക്ഷ്മിയാണ് നായിക.സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ഉല്ലാസത്തിൽ ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, ദീപക് പറമ്പോല്‍,തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തും.ഊട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്

Spread the love
  •  
  •  
  •  
  •  
  •  
  •  
  •