കുടുംബ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായ സത്യൻ അന്തിക്കാട് നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ഗോളാന്തരവാർത്ത, കളിക്കളം, അർത്ഥം, ഒരാൾ മാത്രം തുടങ്ങിയവയാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ശ്രീനിവാസൻ തിരക്കഥ രചിച്ച് ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശന്റെ വൻ വിജയത്തിന് ശേഷം സത്യൻ അന്തിക്കാട് ഒരുക്കുന്ന സിനിമയിലാണ് മമ്മൂട്ടി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതിയ സിനിമയെക്കുറിച്ച് സത്യൻ അന്തിക്കാട് മലയാള സിനിമ ലൈവിനോട് – “ഒരാൾ മാത്രം റിലീസായി രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴാണ് മമ്മൂട്ടിയുമായി ഒരു ചിത്രം സംഭവിക്കുന്നത്. ഇഖ്ബാൽ കുറ്റിപ്പുറമാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രം രൂപപ്പെട്ടിട്ടുണ്ട്. കൂടുതൽ ചർച്ചകളിലൂടെ തിരക്കഥാ രചനയിലേക്ക് കടക്കും.ഇഖ്ബാൽ ഇപ്പോൾ വിദേശത്താണ് , അദ്ദേഹം നാട്ടിൽ എത്തിയാൽ ഉടൻ ചർച്ചകൾ തുടരും. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്”

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •