മമ്മൂട്ടിയെ നായകനാക്കി എം.പദ്മകുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കുന്നു.മാമാങ്കമഹോത്സവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിലെ ഒരു യുദ്ധ രംഗത്തിന്റെ പശ്ചാത്തലത്തിൽ മമ്മൂട്ടിയുടേയും ഉണ്ണി മുകുന്ദൻറെയും കഥാപാത്രങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. മാമാങ്കത്തിന്റെ തിരക്കഥ ഒരുക്കുകയും ആദ്യ 2 ഷെഡ്യൂളുകൾ സംവിധാനം ചെയ്യുകയും ചെയ്ത സജീവ് പിള്ളയെ ഒഴിവാക്കി പകരം പദ്മകുമാറിനെ സംവിധാന ചുമതല ഏൽപ്പിച്ചിരുന്നത് ചില വിവാദങ്ങൾക്കും പരസ്യ പ്രതികരണങ്ങൾക്കും ഇടയാക്കിയിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തതിന് പിന്നാലെ സജീവ് പിള്ള എഴുതിയ ഫേസ്ബുക്ക് കുറിപ്പിൽ ഇങ്ങനെ പറയുന്നു – “ഇത്തരം ചതികളിൽ പെട്ട്, ഹൃദയം പൊട്ടിയും സ്ട്രോക്ക് വന്നും ഡിപ്രഷനിൽ വീണും നരകിച്ച് മരിച്ച മലയാളത്തിന്റെ എക്കാലത്തേയും വലിയ ചില സംവിധായകരേയും അഭിനേതാക്കളേയും കലാകാരന്മാരേയും കുറിച്ച് കേട്ടിട്ടുള്ളത് ഓർക്കാം

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ

 

ഞാനെന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വലിയ സമയമാണ് മാമാങ്കം സിനിമക്കായി കൊടുത്തത്. ഇതിവൃത്തത്തിന്റെ വൈകാരിക…

Posted by Sajeev Pillai on Saturday, June 8, 2019

Spread the love
  •  
  •  
  •  
  •  
  •  
  •  
  •