ദുൽഖർ സൽമാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ചാർലിയുടെ റീമേക്ക് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും ചാർലി എന്ന കഥാപാത്രത്തിനും സിനിമയ്ക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിന് തമിഴ് പതിപ്പൊരുക്കുന്നുവെന്ന് പ്രഖ്യാപിച്ചത് എഎല്‍ വിജയ് ആയിരുന്നു.മാര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സായ് പല്ലവിയായിരിക്കും പാർവതി അവതരിപ്പിച്ച ടെസയുടെ വേഷത്തിലെത്തുന്നതെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്.എന്നാല്‍ ചിത്രത്തില്‍ നിന്നും സായ് പല്ലവി പിന്‍വാങ്ങിയെന്നാണ് പുതിയ വാർത്ത. റീമേക്ക് പ്രഖ്യാപിച്ചത് എഎല്‍ വിജയ് ആയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ തിരക്ക് കാരണം സിനിമയൊരുക്കാന്‍ ദിലീപ് കുമാര്‍ തീരുമാനിക്കുകയായിരുന്നു.അപര്‍ണ ഗോപിനാഥിന്റെ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് ശിവദയാണ്. മലയാളത്തിൽ നേടിയ വിജയം തമിഴിലും ആവർത്തിക്കാൻ ചാർലിക്ക് കഴിയുമോ എന്ന ആകാംക്ഷയിലാണ് സിനിമാ പ്രേക്ഷകർ.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •