കാർ അപകടത്തിൽ മരിച്ച ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.തൃശൂരില്‍ നിന്ന് 11 മണിയോടെ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു ബാലുവും കുടുംബവും . അതിരാവിലെ 4.30ന് പള്ളിപ്പുറത്തിനടുത്ത് വച്ചായിരുന്നു അപകടം സംഭവിക്കുന്നതും. പൊടുന്നനെയുണ്ടായ രാത്രി യാത്രയും ആതീരുമാനത്തിന് പിന്നിലെ കാരണവും ബന്ധുക്കളിൽ സംശയം ജനിപ്പിക്കുന്നു.വഴിയരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത് . മറ്റ് വാഹനങ്ങളൊന്നും ദുരന്തത്തിന് കാരണമായതുമില്ല . അതുകൊണ്ട് തന്നെ തീര്‍ത്തും സ്വാഭാവികമാണ് അപകട മരണമെന്ന കാര്യത്തിലും സംശയമില്ല. വിശ്വസ്തനായ ഒരു സുഹൃത്തിൽ നിന്നേറ്റ ചതിയുടെ കഥ മുൻപ് ബാലഭാസ്കർ ലോകത്തെ അറിയിച്ചിരുന്നു. ആ വഞ്ചനയുടെ പേരിൽ സംഗീതലോകത്തോട് വിടപറയാൻ ബാല തീരുമാനിച്ചതുമാണ്. ആരാധകരുടേയും സുഹൃത്തുക്കളുടേയും സ്നേഹ ശാസനകൾക്കു മുന്നിൽ ആ തീരുമാനം അദ്ദേഹം പിൻവലിച്ചു . സംഗീത ലോകത്ത് തനിക്ക് ശത്രുക്കളുണ്ടായിരുന്നു എന്ന ബാല ഭാസ്ക്കറിന്റെ വെളിപ്പെടുത്തലുകളാണ് സംശയങ്ങളുടെ ആക്കം കൂട്ടുന്നത്.സംഗീത ലോകത്ത് ശത്രുക്കളുണ്ടാകാൻ മാത്രം എന്ത് പ്രശ്നമുണ്ടായെന്നോ ബാലഭാസ്കറിനെ ചതിച്ച സുഹൃത്ത് ആരെന്നോ ഉള്ളത് രഹസ്യമായി തന്നെ നിൽക്കുകയാണ്. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ബാലുവിനെ തളർത്തിക്കളഞ്ഞത് എന്ന സംശയമാണ് ബന്ധുക്കൾക്കിടയിൽ ബലപ്പെടുന്നത്. അത്തരം ദുരൂഹതകളിലേക്ക് വെളിച്ചം വീശുന്ന എന്തെങ്കിലും വിവരങ്ങൾ വരും ദിവസങ്ങളിലുണ്ടാകുമെന്ന് കരുതപ്പെടുന്നു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •