അടുത്തകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിനും ലഭിച്ചിട്ടില്ലാത്ത ആവേശമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയ്ക്ക് ലഭിക്കുന്നത്. പേരൻപ്, യാത്ര എന്നീ സിനിമകളിലെ ഗംഭീര പ്രകടനം ദേശീയ, അന്തർദേശീയ തലങ്ങളിൽ ഗംഭീര പ്രതീകരണങ്ങൾ നേടിയതിന് ശേഷം ഒരു മാസ്സ് സിനിമയിലൂടെ മമ്മൂട്ടി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. സിനിമയുടെ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ആരാധക കൂട്ടായ്മകളും മധുരരാജെയെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സ്‌പെഷ്യൽ ഫാൻസ്‌ ഷോകൾ മിക്കയിടത്തും സംഘടിപ്പിക്കപ്പെടുന്നുണ്ട്.കുവൈറ്റിന്റെ ചരിത്രത്തിൽ ആദ്യമായി രാത്രി 2 മണിക്ക് സ്പെഷ്യൽ ഫാൻസ്‌ ഷോ കളിക്കുന്ന മധുര രാജയ്ക്ക് ബഹ്‌റിൻ, ദുബായ് എന്നിവിടങ്ങളിൽ പുലർച്ചെ 3 മണിക്ക് ഫാൻസ്‌ ഷോ ഉണ്ടാകുമെമെന്നറിയുന്നു.

മറ്റൊരു റെക്കോർഡും മധുരരാജയ്‌ക്ക്‌ സ്വന്തമാവുകയാണ്. ഒരു മലയാള നടന് വേണ്ടി കേരളത്തിൽ വയ്ക്കുന്ന ഏറ്റവും ഉയരം കൂടിയ കട്ട് ഔട്ട് മധുര രാജയ്ക്ക് വേണ്ടി ആറ്റിങ്ങലിൽ ഒരുങ്ങുന്നു. 143 അടി ഉയരമുള്ളതാണ് ഈ കട്ട് ഔട്ട്. മമ്മൂട്ടിയുടെ കടുത്ത ആരാധകരിൽ ഒരാളായ തിരുവന്തപുരം സ്വദേശി ഷാഹിനാണ് ഇതിന് നേതൃത്വം നൽകുന്നത്. ഷാഹിന്റെ വാക്കുകൾ – “മമ്മൂക്ക സിനിമകൾ നൽകുന്ന ആവേശവും ആഹ്ലാദവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. മമ്മൂക്ക തകർത്താടിയ പോക്കിരിരാജയുടെ തുടർച്ചയായി മധുര രാജ എത്തുമ്പോൾ ഗംഭീര വരവേൽപ്പ് നൽകാൻ ഒരുങ്ങുകയാണ് ഞങ്ങൾ എല്ലാവരും. 130 അടി ഉയരത്തിൽ ഒരു കട്ട് ഔട്ടാണ് പ്ലാൻ ചെയ്തത്. അത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില അനാവശ്യ തർക്കങ്ങൾ കാരണം കട്ട് ഔട്ട് മാമം ഗ്രൗണ്ടിൽ നിന്ന് കോരാണി – മാമം പാലം മധ്യേ മറ്റൊരു സ്ഥലത്തേക് മാറ്റാണ്ടതായി വന്നു. ഞങ്ങൾ 143 അടിയായി കട്ട് ഔട്ടിന്റെ ഉയരം കൂട്ടുകയും ചെയ്തു.മമ്മൂക്കയോടുള്ള ഞങ്ങളുടെ ആരാധനയും സ്നേഹവും അളക്കാൻ കഴിയാത്തതാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഈ തകർപ്പൻ സിനിമയ്ക്കും ഇനി വരാനുള്ള സിനിമകൾക്കുമൊക്കെ ഞങ്ങളാൽ കഴിയുന്ന വിധത്തിൽ പരമാവധി പ്രൊമോഷൻ ചെയ്യും.മറ്റ് വിഷയങ്ങളൊന്നും മമ്മൂക്കയോടുള്ള സ്നേഹത്തോളം വലുതല്ല ഞങ്ങൾക്ക്. നാളെ രാത്രി 7 മണിക്ക് കട്ട് ഔട്ട് ഉയരുമ്പോൾ ചെണ്ടമേളവും തുടർന്ന് മമ്മൂക്കയുടെ പാട്ടുകൾ ചേർത്ത തകർപ്പൻ ഡി.ജെയും ഉണ്ടാകും.കട്ട് ഔട്ടിനു വേണ്ടി സഹകരിച്ച പ്രിയ സുഹൃത്ത് ആസിഫിനും ‘പ്രമുഖർ’ എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്കും ഇത് യാഥാർഥ്യമാക്കാൻ കൂടെ നിൽക്കുന്ന മമ്മൂക്കയുടെ ആരാധകരായ സുഹൃത്തുകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി

കേരളമൊട്ടുക്കും മധുരരാജയ്‌ക്ക്‌ ഗംഭീര സ്വീകരണമൊരുക്കുകയാണ് ആരാധകർ. മമ്മൂട്ടി ചിത്രങ്ങൾ ആദ്യ ഷോ വർഷങ്ങളായി മുടങ്ങാതെ കാണാൻ ശ്രമിക്കുന്ന കാസർഗോഡ് സ്വദേശി അരവിന്ദ് ഗോപാലിന്റെ വാക്കുകൾ – “അടുത്തിടെ പുറത്തിറങ്ങിയ പേരൻപ്, യാത്ര എന്നീ സിനിമകൾ മമ്മൂക്കയിലെ അഭിനേതാവിനെ സ്നേഹിക്കുന്നവർക്ക് കിട്ടിയ വലിയ സമ്മാനങ്ങളായിരുന്നു. ഇനി വരുന്ന മധുരരാജാ ബോക്സ് ഓഫീസ് കീഴടക്കുന്ന മാസ്സ് എന്റർടൈനർ ആയിരിക്കുമെന്നുറപ്പ്. റിലീസ് ഡേ തന്നെ എത്ര വട്ടം കാണും എന്നത് മാത്രമാണ് സംശയം” . തിരുവനന്തപുരത്തെ അനന്തപുരി സൗഹൃദകൂട്ടായ്മ ഭാരവാഹികളായ ഹരികൃഷ്ണൻ പട്ടം, അഫ്സൽ, മനുലാൽ പനത്തുറ എന്നിവരുടെ നേതൃത്വത്തിൽ മധുരരാജയ്‌ക്ക്‌ തകർപ്പൻ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. മനുലാലിന്റെ വാക്കുകൾ – “ക്ലാസ് ആയാലും മാസ്സ് ആയാലും മമ്മൂക്ക സിനിമകൾക്ക് എക്കാലവും ഗംഭീര സ്വീകരണം ഒരുക്കാൻ ഞങ്ങൾ മുന്നിൽ ഉണ്ടാകും. ഇന്ത്യൻ സിനിമയുടെ അഭിമാനമായ മലയാളത്തിന്റെ മഹാനടൻ മധുരരാജയിലൂടെ വീണ്ടും ബോക്സ് ഓഫീസിൽ പ്രകമ്പനം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അന്നും ഇന്നും എന്നും മലയാളത്തിന് ഒരേ ഒരു താര ചക്രവർത്തി മാത്രം. മധുരരാജയെ രാജകീയമായി സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അനന്തപുരി സൗഹൃദകൂട്ടായ്മ

ആരാധകരുടെയും സിനിമാ പ്രേമികളുടെയും പ്രതീക്ഷകൾ നിറവേറ്റി മധുരരാജ മികച്ച വിജയം നേടുമെന്നാണ് കരുതപ്പെടുന്നത്. മാസ്സ് രംഗങ്ങളും തകർപ്പൻ ഡയലോഗുകളും കുറച്ച് വൈകാരിക മുഹൂർത്തങ്ങളും തകർപ്പൻ ഫൈറ്റ് സ്വീക്കൻസുകളുമൊക്കെയുള്ള ഒരു കളർഫുൾ എന്റർടൈനർ ആണ് മധുരരാജ എന്നാണ് സൂചന.

 

Spread the love
 • 11
 •  
 •  
 •  
 •  
 •  
 •  
  11
  Shares