തിരക്കഥാകൃത്തും സംവിധായകനുമായി മലയാള സിനിമയിൽ തിളങ്ങുന്ന രഞ്ജിത്ത് നടൻ എന്ന നിലയിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശി’യുമാണ് രഞ്ജിത്ത് അഭിനേതാവായെത്തിയ പുതിയ ചിത്രം. ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാനെ സമീപിച്ച അനുഭവം രഞ്ജിത്ത് പങ്കുവെച്ചത് ഇങ്ങനെ. “അയ്യപ്പനും കോശിയും എന്ന സിനിമയുടെ ടീസർ ലോഞ്ച് നടത്തിയത് ദുൽഖറാണ്, ഞങ്ങളുടെ ചാലു.ഈ ആവശ്യത്തിനായി ഞാൻ വിളിച്ചപ്പോൾ ഒരു മറുവാക്കില്ല.സമ്മതം എന്നാണ് അയാൾ പറഞ്ഞത്. അച്ഛന് പിറന്ന മകൻ. അവന് അങ്ങനെ പറയാനേ കഴിയു, കാരണം അവന്റെ അച്ഛന്റെ പേര് മമ്മൂട്ടി എന്നാണ്” . മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ ലേഖനത്തിലാണ് രഞ്ജിത്തിന്റെ വാക്കുകൾ.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •