ആശങ്കകളും അനിശ്ചിതത്വങ്ങളും നിറയുന്ന വർത്തമാനകാലത്തും പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളത അടയാളപ്പെടുത്തുന്ന ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ് വിശ്വാസികൾ. ഈ പുണ്യ മാസത്തിൽ ആസ്വാദക ഹൃദയങ്ങളിൽ ഭക്തിയുടെയും വിശ്വാസത്തിന്റെയും അലകൾ ഉയർത്തുകയാണ് ‘ജിബിരീൽ’ എന്ന പെരുന്നാൾ പാട്ട്. ഭക്തി ഗാനങ്ങളിലൂടെയും ലളിത ഗാനങ്ങളിലൂടെയും സംഗീതാസ്വാദകർക്ക് പ്രിയങ്കരനായ യുവ സംഗീത സംവിധായകൻ അരുൺ ഒരുക്കിയ ‘ജിബിരീൽ’ സംഗീത പ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.ബൽരാം ഏറ്റിക്കര രചന നിർവഹിച്ച ഗാനം ആലപിച്ചത് പ്രശസ്ത ഗായകൻ ഗണേഷ് സുന്ദരമാണ്. സംവിധാനം – Meraki 24 Studioz. എഡിറ്റിങ് , ഡി.ഐ , മാസ്റ്ററിങ് എന്നിവ നിർവഹിച്ചത് എഡ്രിക്ക് റൈക്കർ. ഓർക്കസ്ട്രേഷൻ – ജെ.പി ചങ്ങാനാശേരി.

വ്യത്യസ്തവും ഹൃദ്യവുമായ ഈണവും, ലളിത സുന്ദരങ്ങളായ വരികളും ഭാവ സാന്ദ്രമായ ആലാപനവുംകൊണ്ട് സംഗീതാസ്വാദകരുടെ മനസ്സ് നിറയ്ക്കാൻ ജിബിരീലിന് കഴിഞ്ഞു. ചിത്രീകരണവും എഡിറ്റിങ്ങുമെല്ലാം ഏറെ മികച്ചത് തന്നെ. മലയാളി ശ്രോതാക്കൾക്ക് അടുത്തിടെ ലഭിച്ച ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി മാറുകയാണ് ‘ജിബിരീൽ’. പ്രശസ്ത സംവിധായകൻ ലാൽ ജോസാണ് തന്റെ ഫെയ്സ്ബൂക് പേജിലൂടെ ഈ ഗാനം ആസ്വാദകരിൽ എത്തിച്ചത്. ബാനർ അന്താരാഷ്ട്ര അടുക്കള.റെക്കോർഡിങ് & മിക്‌സിംഗ് – DDM Studios (ജയദേവൻ ഡി). അസ്സോസിയേറ്റ് ഡയറക്ടർ – സച്ചുമോൻ.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •