സിനിമ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരുംപ്രതിഫലം പകുതിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു.എന്നാൽ ചില താരങ്ങൾ ഈ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. ഇവർക്കെതിരെ നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തുകയും ചെയ്തിരുന്നു.ജോജു ജോർജ്, ടോവിനോ എന്നീ നടന്മാരുടെ പേരുകൾ ഇത്തരത്തിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. നടൻ ബൈജു സന്തോഷിനെതിരെ പരാതിയുമായി മരട് 357 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് രംഗത്തെത്തിയിരിക്കുകയാണ്.തന്റെ പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു പറഞ്ഞതായി നിർമാതാവ് പറയുന്നു.

മോഹൻലാൽ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തങ്ങളുടെ പ്രതിഫലം കുറച്ചിരുന്നു. മോഹൻലാൽ പകുതി പ്രതിഫലം മാത്രമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി വാങ്ങിയത്.മോഹൻലാലിനെ പോലെയൊരാൾ ഇത്തരത്തിൽ സഹകരിക്കുമ്പോൾ മറ്റുളളവരും തങ്ങളോട് സഹകരിക്കണമെന്നാണ് പ്രൊഡ്യൂസർ അസോസിയേഷന്റെ നിലപാട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •