പഞ്ചവർണ തത്ത പറന്നുയരുമോ?

 

                                       മിമിക്രി, സ്റ്റേജ് രംഗത്ത് നിന്ന് സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ച രമേഷ് പിഷാരടിയുടെ പഞ്ചവർണ തത്ത ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ഒരു ചിത്രമാണ്. കുഞ്ചാക്കോ ബോബനും ജയറാമും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ശരാശരി നിലവാരമാണ് പുലർത്തുന്നത്. ഹാസ്യ രംഗങ്ങൾ മിക്കവയും നന്നായി വന്നുവെങ്കിലും തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ പഞ്ചവർണ തത്തയെ ഏറെ ആസ്വാദ്യകരമാക്കുന്നില്ല. രമേഷ് പിഷാരടി സംവിധായകൻ എന്ന നിലയിൽ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്.
അഭിനേതാക്കളുടെ ഭേദപ്പെട്ട പ്രകടനം ചിത്രത്തിന്റെ പ്രത്യേകതയാണ്. അവധിക്കാലത്ത് കുടുംബത്തിനൊപ്പം കണ്ടിരിക്കാവുന്ന തരക്കേടില്ലാത്ത ഒരു ചിത്രമെന്ന വിശേഷണമാണ് പഞ്ചവർണ തത്തയ്ക്ക് ചേരുക

* റേറ്റിങ് – 2 .75 / 5

Spread the love
  •  
  •  
  •  
  •  
  •  
  •  
  •