സിനിമാ മംഗളം വാരികയിലൂടെ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെതിരെ നിരന്തരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിയാണ് പല്ലിശ്ശേരി. സിനിമാ മംഗളത്തിൽ നിന്ന് പുറത്തായ പല്ലിശേരി ജനയുഗത്തിലൂടെ വീണ്ടും ദിലീപിനെതിരെ ആഞ്ഞടിച്ചിരിക്കുന്നു.കേസിൽ നിന്നും രക്ഷപ്പെടാനും താൻ നിരപരാധിയാണെന്ന് തെളിയിക്കാനും വേണ്ടി കോടികളാണ് ദിലീപ് ചെലവിട്ടുകൊണ്ടിരിക്കുന്നതെന്ന് പല്ലിശ്ശേരി പറയുന്നു.സ്വാധീനിക്കാൻ പറ്റുന്നവരെ എല്ലാം സ്വാധീനിച്ചു. ഇതിനകം പലരുടെയും കൈകളിലേക്ക് കോടികൾ എത്തിച്ചിട്ടുണ്ട്.പ്രതികാരം ചെയ്യേണ്ടവരോട് ആ രീതിയിലും പണം കൊടുത്ത് വശത്താക്കേണ്ടവരെ അത്തരത്തിലും സ്വീധീനിച്ചു കഴിഞ്ഞുവെന്നാണ് പല്ലിശ്ശേരി പറയുന്നത്.എത്രയും വേഗം വിചാരണ തുടങ്ങുമെന്നു പറഞ്ഞിരുന്നെങ്കിലും വിചാരണ തുടങ്ങാതിരിക്കുന്നതിന് ഓരോരോ കാര്യങ്ങൾ പറഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു.കുറ്റം ചെയ്തിട്ടില്ലെങ്കിൽ എന്തിനിത്ര ഭയമെന്ന ചോദ്യത്തിന് മാത്രം ദിലീപിന് മറുപടിയില്ല.പണവും സ്വാധീനവും ഉണ്ടെങ്കിൽ ആർക്കും ഏത് കേസിൽ നിന്നും സുഖമായി രക്ഷപ്പെടാമെന്നാണ് അവസ്ഥയെന്നും പല്ലിശേരി പറയുന്നു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •