പ്രശസ്ത ചലച്ചിത്ര -നാടക പ്രവർത്തകനും അദ്ധ്യാപകനുമായ പി. ബാലചന്ദ്രൻ ആശുപത്രിയിൽ. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് വൈക്കത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റി.നാടക സിനിമാ സംവിധായകൻ, നാടക രചയിതാവ്, അദ്ധ്യാപകൻ, അഭിനേതാവ്, നിരൂപകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രൻ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലും എം.ജി യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലും അദ്ധ്യാപകനായിരുന്നു ജോലി ചെയ്തിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർഡ്, കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പി. ബാലചന്ദ്രൻ സംവിധാനം ചെയ്ത ‘ ഇവൻ മേഘരൂപൻ’ 2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ് പി. ബാലചന്ദ്രൻ.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •