ദീർഘകാലത്തെ പ്രണയത്തിനൊടുവില്‍ 2000ലാണ് മനോജ് കെ ജയനും ഉര്‍വശിയും വിവാഹിതരായത്. മറ്റ് പല താര ദാമ്പത്യങ്ങൾക്കും സംഭവിച്ചത്പോലെ ഇരുവരും എട്ട് വർഷങ്ങൾക്ക് ശേഷം വിവാഹമോചിതരായി. 2011 ൽ മനോജ് കെ ജയൻ വീണ്ടും വിവാഹിതനായി. ആദ്യ ഭാര്യ ഉര്‍വശിയുമായുള്ള വിവാഹമോചനത്തിനു ശേഷം അവരോട് നല്ല സുഹൃദ്ബന്ധം കാത്തു സൂക്ഷിച്ചുകൊണ്ട് പരസ്പരസ്‌നേഹത്തോടെയാണ് മനോജ് കെ ജയനും ഭാര്യ ആശയും കഴിയുന്നത്. വനിതാ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ ഉര്‍വശിയോട് ശത്രുതയില്ലെന്നും തന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ അത് ശ്രദ്ധിക്കാറില്ലെന്നും മനോജ് പറയുന്നു. തനിക്ക് എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളു എന്ന് പറയുന്ന മനോജ് കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് പഠിപ്പിച്ചതെന്നും പറഞ്ഞു

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •