മലയാളയുടെ ഏറ്റവും വലിയ ആഘോഷക്കാലമാണ് ഓണം.മറ്റൊരു ഓണക്കാലം വിളിപ്പാടകലെ എത്തി നിൽക്കുമ്പോൾ ഒരുപിടി സിനിമകൾ ആണ് തീയറ്ററുകളിൽ പ്രദർശനത്തിനായി ഒരുങ്ങുന്നത്. ബോക്സ് ഓഫീസിൽ വൻ വിജയങ്ങൾ സൃഷ്ടിക്കുന്ന ഓണം സീസൺ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.സേതുവിൻറ്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനാവുന്ന ഒരു കുട്ടനാടൻ ബ്ലോഗ് ഫാമിലി ഓഡിയൻസിനെ ലക്‌ഷ്യം വെച്ചെത്തുമ്പോൾ, റോഷൻ ആൻദ്രൂസ് സംവിധാനം ചെയ്യുന്ന കായം കുളം കൊച്ചുണ്ണി എന്ന നിവിൻ പോളി നായകനാവുന്ന ബിഗ് ബഡ്ജറ്റ് സിനിമ മോഹൻ ലാലിൻറ്റെ സാന്നിധ്യം കൊണ്ട് കൂടി ശ്രദ്ധ നേടിയിരിക്കുകയാണ്.അമൽ നീരദിൻറ്റെ സംവിധാനത്തിൽ ഫഹദ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വരത്തൻ, ബിജു മേനോൻ നായകനാവുന്ന പടയോട്ടം, പ്രിത്വി രാജിൻറ്റെ രണം എന്നിവയാണ് ഓണത്തിന് വെള്ളിത്തിരയിലെത്തുന്ന മറ്റ് ചിത്രങ്ങൾ