അഭിനയ രംഗത്ത് തിരക്കുകളിലാകുമ്പോഴും സ്റ്റേജ് ഷോകളിലും ടി.വി പ്രോഗ്രാമുകളിലും പരസ്യ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് മോഹൻലാൽ. സിനിമയിൽ എത്തി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ അത്‌ഭുതകരമായ പ്രേക്ഷകപ്രീതിയാണ് ഇതിന്റെ കാരണം..മോഹൻലാൽ ബ്രാന്‍ഡ് അംബാസിഡറായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ല്‍ അഭിനയിച്ച് വരുന്ന മോഹൻലാൽ ബറോസ് എന്ന ത്രീഡി ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണ്.

ഫാഷന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ . നീലയും വെള്ളയുമാണ് മോഹന്‍ലാലിന് ഏറെ പ്രിയപ്പെട്ട നിറങ്ങള്‍. സമാധാനവും ശാന്തതയുമാണ് ഈ രണ്ട് നിറങ്ങളും പ്രതിനിധാനം ചെയ്യുന്നത്.കറുപ്പ് നിറവും അദ്ദേഹത്തിന് ഇഷ്ടമാണ് .താരരാജാവിന്റെ പേഴ്സ്റ്റൈസണൽ സ്റ്റൈലിസ്റ്റ് ഷംസുദ്ദീനാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ അതീവ തല്‍പ്പരനാണ് മോഹന്‍ലാല്‍.സണ്‍ഗ്ലാസും വാച്ചുമൊക്കെ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ബ്രാന്‍ഡ് അഡിക്ടായ താരമല്ല മോഹന്‍ലാല്‍ എന്നും നല്ലതാണെന്ന് തോന്നിയാല്‍ അദ്ദേഹം തന്നെ ഓക്കെ പറയുമെന്നും ഷംസുദ്ദീൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സൂചിപ്പിച്ചു.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •