മോഹൻലാൽ’ തകർത്തോ?

 

            താരാരാധന മുഖ്യ പ്രമേയമാക്കി മലയാളത്തിൽ ഇറങ്ങിയ ആദ്യ ചിത്രമായിരിക്കും ‘മോഹൻലാൽ’. ലാലേട്ടൻ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായി മഞ്ജു വാര്യർ വെള്ളിത്തിരയിൽ എത്തിയ ചിത്രം വിവിധ കാലഘട്ടങ്ങളിലെ മോഹൻലാൽ കഥാപാത്രങ്ങളിലൂടെ നടത്തുന്ന ഒരു യാത്ര എന്ന വിശേഷണത്തിനും അർഹമാണ്. നർമ മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു കൊച്ചു കുടുംബ ചിത്രമായ മോഹൻലാൽ, ലാലേട്ടൻ ആരാധകർക്ക് ഇരട്ടി മധുരം സമ്മാനിക്കുന്നു. അതിഭാവുകത്വം നിറഞ്ഞ (കഥാപാത്രം അത് ആവശ്യപ്പെടുന്നു എന്ന് വാദിക്കാമെങ്കിലും) ചില രംഗങ്ങൾ ഒഴിച്ചാൽ മഞ്ജു വാര്യർ മികച്ചു നിന്നു.
പാട്ടുകളും രസകരമായി ചിത്രീകരിച്ചിട്ടുണ്ട്. മോഹൻലാൽ ആരാധകർക്ക് ഏറെ ഇഷ്ടമാകാൻ സാധ്യതയുള്ള ചിത്രം കുടുംബ പ്രേക്ഷകരേയും  നിരാശപ്പെടുത്തില്ല

* റേറ്റിങ് – 3 / 5

Spread the love
  •  
  •  
  •  
  •  
  •  
  •  
  •