മോഹൻലാലിനെ നായകനാക്കി അഞ്ചാമത്തെ ചിത്രം ഒരുക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ് ,വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് ഒരുമിക്കുന്നത്. ജനപ്രിയ സിനിമകളുടെ അമരക്കാരൻ ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന്റെ തിട്ടരക്കഥ രചിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമേ, ചില അന്യ ഭാഷാ താരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുമെന്നാണ് സൂചന. താര നിർണയം പൂർത്തിയായി വരുന്നു. ലോക് ഡൌൺ നിബന്ധനകൾ പൂർണമായും ഒഴിവായ ശേഷമേ ചിത്രീകരണം ആരംഭിക്കുകയുള്ളു എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന സൂചന.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •