ലോക്ഡൗൺ കാലത്ത് സിനിമാ റിലീസുകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്. ആമസോൺ പ്രൈം വഴി ഏഴ് സിനിമകളാണ് ഇന്ത്യയിൽ ഡിജിറ്റൽ പ്രിമിയറിന് ഒരുങ്ങുന്നത്.അമിതാഭ് ബച്ചൻ ചിത്രം ഗുലാബി സിതാബോ, ജ്യോതികയുടെ പൊൻമകൾ വന്താൽ, കീർത്തിയുടെ പെൻഗ്വിൻ തുടങ്ങിയ ഇവയിൽ പെടുന്നു. മലയാളത്തിൽ നിന്നും ജയസൂര്യയുടെ ‘സൂഫിയും സുജാതയും’ ഇത്തരത്തിൽ ഓൺലൈൻ റിലീസിന് ഒരുങ്ങു എന്ന വാർത്ത ചില വിവാദങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ സിനിമകൾ ഇത്തരത്തിൽ റിലീസിന് ഒരുങ്ങുന്നു എന്നാണ് പുതിയ വിവരം. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വൺ’ ആമസോൺ പ്രൈമിൽ റിലീസിന് ഒരുങ്ങുന്നതായി സൂചനകളുണ്ട്. ഷൂട്ടിംഗ് പുനരാരംഭിക്കാനും സിനിമാശാലകൾ തുറക്കാനും മാസങ്ങൾ എടുക്കും എന്നതിനാൽ കൂടുതൽ സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യപ്പടാനാണ് സാധ്യത.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •