അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഋഥ്വിക്ക് റോഷൻ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്ത ‘മേരാ നാം ഷാജി’ രണ്ടാം വാരത്തിലേക്ക് കടക്കുന്നു.ആസിഫ് അലി , ബിജു മേനോൻ , ബൈജു എന്നിവർ മൂന്ന് ഷാജിമാരായി എത്തിയ ചിത്രത്തിൽ നിഖില വിമൽ, ശ്രീനിവാസന്‍, ഗണേഷ് കുമാര്‍, ധര്‍മജന്‍, രഞ്ജിനി ഹരിദാസ്, സുരേഷ് കുമാർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. നാദിർഷയുടെ ആദ്യ ചിത്രങ്ങളെപ്പോലെ കോമഡിയുടെ ട്രാക്കിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ‘ഒൺലി ഫൺ ആൻഡ് ത്രിൽ’ എന്ന ടാഗ് ലൈനിൽ എത്തിയ മേരാ നാം ഷാജിയിൽ നാദിർഷയുടെ ആദ്യ സിനിമകളിൽ നിന്ന് വ്യത്യസ്തമായി വൈകാരിക മുഹർത്തങ്ങൾ കുറവായിരുന്നു. എന്നാൽ പ്രേക്ഷകരെ മുഷിപ്പിക്കാത്ത ഒരു എന്റർടൈനർ ഒരുക്കുന്നതിൽ നാദിർഷ വീണ്ടും വിജയിച്ചിരിച്ചിരിക്കുന്നുവെന്നാണ് ‘മേരാ നാം ഷാജി’യ്ക്ക് ഇപ്പോൾ ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകൾ ഇതിന് അടിവരയിടുകയും ചെയ്യുന്നു.

 

5.5 കോടി മുതൽമുടക്ക്. 2.5 കോടിക്ക് മുകളിൽ ഷെയർ. 4.5 കോടി സാറ്റ് ലൈറ്റ് റൈറ്റ്സ്

നാദിർഷാച്ചിത്രങ്ങളിൽ ആദ്യ വാരം ഏറ്റവും കൂടുതൽ കളക്ഷൻ നേടാനായതും മേരാ നാം ഷാജിക്കാണ്.
5.5 കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് അഞ്ച് ദിവസങ്ങൾ കൊണ്ട് 2.5 കോടിക്ക് മുകളിൽ ഷെയർ വന്നു. 4.5 കോടി രൂപയ്ക്ക് സൂര്യാ ടി.വി സംപ്രേഷണാവകാശം സ്വന്തമാക്കിയ ചിത്രത്തിന് ഓവർസീസ് കളക്ഷൻ 1.5 കോടിയും നേടാനായി . 18 ലക്ഷം രൂപയ്ക്കാണ് സിനിമയുടെ ഓഡിയോ റൈറ്റ്‌സ് വിറ്റു പോയത്. നിർമാതാവിന് റിലീസിന് മുന്നേ ലാഭം നേടിക്കൊടുക്കാൻ സാധിച്ച ചിത്രമാണ് ‘മേരാ നാം ഷാജി’

സംഘടിത ആക്രമണങ്ങളെ അതിജീവിച്ചുള്ള മുന്നേറ്റം

ആദ്യ ദിവസങ്ങളിൽ ‘മേരാ നാം ഷാജി’ സംഘടിത ആക്രമണത്തിനിരയായതായി സിനിമാ വൃത്തങ്ങളിൽ തന്നെ സംസാരമുണ്ടായി . ചില ഗ്രൂപ്പുകൾ ഇതിനായി പ്രവർത്തിച്ചതായി കരുതപ്പെടുന്നു. സിനിമാ വ്യവസായത്തിന് തന്നെ വെല്ലുവിളി ഉയർത്തുന്നതാണ് ഇത്തരം ദുഷ്പ്രവണതകൾ എന്നാണ് ചില സിനിമാ പ്രവർത്തകർ തന്നെ അഭിപ്രായപ്പെടുന്നത്. കുടുംബ സദസ്സുകളുടെ പിന്തുണയോടെ വിജയകരമായി പ്രദർശനം തുടരുകയാണ് ‘മേരാ നാം ഷാജി’ . ഫെസ്റ്റിവൽ സീസണിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കാൻ ചിത്രത്തിന് കഴിയുമെന്നാണ് കരുതപ്പെടുന്നത്.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •