പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ‘ലൂസിഫർ’ അടുത്ത കാലത്ത് വൻ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ്. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രമായി കയ്യടി നേടിയ സിനിമയിൽ വൻ താര നിരയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ലൂസിഫറിന് തുടർച്ച ഉണ്ടാകുന്നു എന്നതും വാർത്തകളിൽ നിറഞ്ഞിരുന്നു. ലൂസിഫർ തെലുങ്കിൽ റീമേക്ക് ചെയ്യുന്നു എന്നതാണ് പുതിയ വാർത്ത. ചിരഞ്ജീവിയാണ് നായക കഥാപാത്രമായി എത്തുക. ഷൂട്ടിംഗ് എന്ന് ആരംഭിക്കും എന്നത് അടക്കം മറ്റു കാര്യങ്ങളിൽ തീരുമാനം ആയിട്ടില്ല.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •