ആഗോള തലത്തിൽ സിനിമ വ്യാവസായം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇനി വരുന്ന കാലത്ത് സിനിമയുടെ നിലനിൽപ്പിനു വേണ്ടി താരങ്ങൾ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് സംവിധായകൻ മണിരത്നം പറഞ്ഞു.സിനിമാവ്യവസായം പഴയ പടിയാവുന്നത് വരെ താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം പ്രതിഫലം കുറയ്ക്കണം. അല്ലെങ്കിൽ ഈ സാഹചര്യത്തിൽ നിർമാതാക്കൾ മുൻപോട്ട് വരില്ല.തിയേറ്ററിൽ ആളുകൾ വന്നെങ്കിൽ മാത്രമേ ബി​ഗ് ബജറ്റ് സിനിമകളുടെ മുതൽ മുടക്ക് തിരിച്ചു പിടിക്കാനാകൂ.തിയേറ്ററുകൾ തുറന്നാലും ജനങ്ങൾ പേടികൂടാതെ വന്നു തുടങ്ങാൻ പിന്നെയും സമയമെടുക്കും. സർക്കാറും സിനിമയ്ക്ക് സഹായവുമായി മുന്നോട്ട് വരണം.ഒടിടി പ്ലാറ്റ്ഫോമുകൾ ചെറിയ സിനിമകൾക്ക് അനു​ഗ്രഹമാണ്.മധ്യവർ​ഗ കുടുംബാം​ഗങ്ങളും സ്ത്രീകളുമാണ് ഒടിടി പ്ലാറ്റ്ഫോമുകളെ കൂടുതലും ആശ്രയിക്കുന്നത്.വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ തുടങ്ങിയവർ അഭിനയിക്കുന്ന പൊന്നിയിൻ സെൽവൻ ആണ് മണിരത്നം ഇപ്പോൾ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന ചിത്രം.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •