വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുമായി ഒരുമിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയത് സത്യൻ അന്തിക്കാട് തന്നെ ആയിരുന്നു. ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം രചന നിർവഹിക്കുന്ന ഈ ചിത്രം ഏപ്രിൽ -മെയ് മാസങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി ഓണം റിലീസായി തീയേറ്ററുകളിൽ എത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പ്ലാൻ ചെയ്തിരുന്ന മറ്റ് പല ചിത്രങ്ങൾക്കും സംഭവിച്ചത് പോലെ കൊറോണ സൃഷ്ടിച്ച സാഹചര്യങ്ങൾ ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനും തടസ്സമായി. എന്നാൽ ഈ സിനിമ പൂർണമായും ഉപേക്ഷിച്ചതായാണ് ഏറ്റവും പുതിയ വിവരം. തിരക്കഥയുടെ കാര്യത്തിൽ മമ്മൂട്ടി പൂർണമായും സംതൃപ്തൻ ആയിരുന്നില്ല എന്നത് ഒരു കാരണമായി പറയപ്പെടുന്നു. അതുപോലെ തന്നെ പ്രതിഫലക്കാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും സിനിമ ഉപേക്ഷിക്കാൻ കാരണമായതായാണ് സൂചന.

ജയറാമിനെ നായകനാക്കി ഈ ചിത്രം ഒരുക്കുവാൻ സത്യൻ അന്തിക്കാട് തീരുമാനിച്ചതായാണ് പുതിയ വിവരം. ചിത്രീകരണം പുനഃരാരംഭിക്കപ്പെടുന്ന അവസരത്തിൽ ജയറാമിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് സത്യൻ അന്തിക്കാട്. ജയറാമും സത്യൻ അന്തിക്കാടും ഒരുമിച്ച നിരവധി സിനിമകൾ പ്രേക്ഷക പ്രീതി നേടി വലിയ വിജയങ്ങൾ സൃഷ്ടിച്ചവയാണ് . കുടുംബ നായകൻ എന്ന നിലയിൽ ജയറാമിന്റെ സ്ഥാനം മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ അരക്കിട്ടുറപ്പിക്കാൻ സത്യൻ അന്തിക്കാട് സിനിമകൾ ഏറെ സഹായിച്ചിട്ടുണ്ട്. ഇരുവരും വീണ്ടും ഒരുമിക്കുമ്പോൾ മറ്റൊരു ഫാമിലി സൂപ്പർ ഹിറ്റ്‌ പ്രതീക്ഷിക്കപ്പെടുന്നു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •