പോക്കിരിരാജ, മധുരരാജ എന്നീ വമ്പൻ ഹിറ്റുകൾക്കു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒരുമിക്കുന്നു. പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘ന്യൂ യോർക്ക്’.’ഇര’ എന്ന സിനിമയ്ക്ക് ശേഷം നവീൻ ജോൺ രചന നിർവഹിക്കുന്ന ‘ന്യൂ യോർക്ക്’ നിർമിക്കുന്നത് യു.ജി.എം പ്രൊഡക്ഷൻസ്. ഒരു ഫാമിലി ആക്ഷൻ ചിത്രമായിരിക്കും ‘ന്യൂ യോർക്ക്’ എന്ന് സംവിധായകൻ വൈശാഖ് ഫെയ്സ്ബുക്ക്‌ കുറിപ്പിൽ സൂചിപ്പിച്ചു. മമ്മൂട്ടിയോടൊപ്പം ഹോളിവുഡിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഹോളിവുഡിൽ നിന്നുള്ള പ്രമുഖ ആക്ഷൻ ഡയറക്ടർ ആണ് ഈ സിനിമയുടെ ഭാഗമാകും .മമ്മൂട്ടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ പ്രതിഭാധനരായ സംവിധായകരിൽ മുൻപന്തിയിലാണ് വൈശാഖിന്റെ സ്ഥാനം. പോക്കിരിരാജ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വൈശാഖ് ഒരുക്കിയ വാണിജ്യ സിനിമകളെല്ലാം വൻ വിജയങ്ങളായിരുന്നു.മെഗാ സ്റ്റാറും മെഗാ ഹിറ്റുകളുടെ സംവിധായകനും വീണ്ടും ഒരുമിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ വാനോളമാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •