എം. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, ബാല താരം അച്യുതൻ എന്നിവരും ടീസറിലുണ്ട് . മാമാങ്കം മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര,സുരേഷ് കൃഷ്ണ സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, , രതീഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സജീവ് പിള്ളയാണ് ഈ സിനിമയുടെ രചന നിർവഹിച്ചത്. അദ്ദേഹം തന്നെയായിരുന്നു സംവിധായകനും. പിന്നീട് ചില തർക്കങ്ങൾക്കും വിവാദങ്ങൾക്കും ശേഷമാണ് പത്മകുമാർ സംവിധായകനായത്.ശങ്കര്‍ രാമകൃഷ്ണനാണ് ഇപ്പോൾ തിരക്കഥാകൃത്ത് .കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് നിർമാണം.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •