മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ചിത്രമാണ് ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയിൽ പ്രിത്വിരാജ് ആദ്യമായി സംവിധായകനാകുന്ന ഈ മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. എന്നാൽ ലൂസിഫർ എന്ന അനൗൺസ് ചെയ്തത് അന്തരിച്ച പ്രശസ്ത സംവിധായകൻ രാജേഷ് പിള്ളയുടെ പേരിൽ ആയിരുന്നു. മുരളി ഗോപി തിരക്കഥ രചിച്ച സിനിമ ആശിർവാദ് പ്രൊഡക്ഷൻസ് നിർമിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഒരുങ്ങുന്ന ലൂസിഫറിന്റെ തിരക്കഥ , ആദ്യം പ്ലാൻ ചെയ്ത സിനിമയുടേതല്ല എന്ന് സംവിധായകൻ പ്രിത്വിരാജ് പറഞ്ഞു. രാജേഷ് പിള്ള സംവിധാനം ചെയ്യാനിരുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ മാത്രമേ ഈ ചിത്രത്തിന് ഉപയോഗിച്ചിട്ടുള്ളു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മുരളി ഗോപി രചിച്ച ആദ്യ ചിത്രത്തിന്റെ പ്രമേയവും ഏറെ വ്യത്യസ്തമായിരുന്നു എന്നും എന്നെങ്കിലും അത് സിനിമ ആക്കുവാൻ കഴിഞ്ഞാൽ തന്റെ സുഹൃത്ത് കൂടിയായിരുന്ന രാജേഷിനുള്ള സമർപ്പണം ആയിരിക്കും പ്രസ്തുത ചിത്രമെന്നും പൃഥ്വിരാജ് പറഞ്ഞു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •