പ്രേക്ഷകരും നിരൂപകരും ഒരേ പോലെ സ്വീകരിച്ച ‘ഉണ്ട’ എന്ന സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്‌മാൻ ഒരുക്കിയ ‘ലവ്’ മറ്റൊരു ഹൃദ്യമായ ചലച്ചിത്രാനുഭവമാണ് സമ്മാനിക്കുന്നത്. മികച്ച സ്ക്രിപ്റ്റും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും പശ്ചാത്തല സംഗീതത്തിന്റെ മനോഹാരിതയും സംവിധാന മികവും ചേർന്ന് ‘ലവ്’ പുതുവർഷത്തിൽ ആദ്യമെത്തിയ മലയാള സിനിമകളിൽ ഏറ്റവും മികച്ചതായി അനുഭവപ്പെടുന്നു.ത്രില്ലും സസ്‌പെൻസും ബന്ധത്തിന്റെ പാളികളുമുള്ള സിനിമ ഗാർഹിക പീഡനത്തിന്റെ ഗുരുതര വശങ്ങൾ അതി സമർത്ഥമായി വരച്ചുകാട്ടുന്നു.ഒരു ദാമ്പത്യജീവിതത്തിൽ വിദ്വേഷത്തിലേക്ക് തിരിയാൻ കഴിയുന്ന പ്രണയത്തെക്കുറിച്ചും ദമ്പതികൾ തങ്ങൾ കടന്നുപോകുന്ന വിശ്വാസപരമായ പ്രശ്‌നങ്ങളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്ന സിനിമ വ്യത്യസ്‌തമായ ഒരു സിനിമാ അനുഭവം തന്നെയാണ് മലയാളി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

 

മീഡിയം , ക്ലോസ് അപ്പ് ഷോട്ടുകളിലൂടെ ജിംഷി ഖാലിദ് പകർത്തിയ കഥാപാത്രങ്ങൾ അനായാസം പ്രേക്ഷകരോട് സംവദിക്കുന്നു.ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, ഗോകുലൻ, സുധി കൊപ്പ എന്നിവരുടെ പ്രകടനങ്ങൾ എടുത്തു പറയേണ്ടതാണ്.എല്ലാ കഥാപാത്രങ്ങളുടെയും ഇരുണ്ട ഷേഡുകളുടെ ചിത്രീകരണമാണ് സിനിമയെ കൂടുതൽ രസകരമാക്കുന്നത്. സുധി കോപ്പയുടെ  പ്രകടനം സജീവ പരാമർശം അർഹിക്കുന്നു. മലയാളി പ്രേക്ഷകരുടെ സിനിമാ ആസ്വാദന രീതികളിൽ കാതലായ മാറ്റങ്ങൾ പ്രകടമാകുന്ന വർത്തമാനകാലത്ത് ‘ലവ്’ എന്ന ചിത്രം പ്രേക്ഷകരെ ഏറെ സ്വാധീനിക്കുന്നു എന്നത് ഖാലിദ് റഹ്‌മാൻ എന്ന സംവിധായകന്റെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •