കൊറോണാ വ്യാപനം തടയുന്നതിനായി നിലവിൽ വന്ന ലോക് ഡൗണ്‍ ഇനിയും നീളുമെന്നതിന്റെ സൂചനകളാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.സിനിമാ മേഖലയടക്കം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. റിലീസിന് തയ്യാറായിരുന്ന ബ്രഹ്‌മാണ്ഡ ചിത്രങ്ങൾ അടക്കം അനിശ്ചിതമായി നീട്ടിവെക്കേണ്ട സ്ഥിതിയാണുള്ളത്. ഈ പ്രത്യേക സാചര്യത്തിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങുകയാണ് സിനിമാ ലോകം . വമ്പൻ ചിത്രങ്ങൾ അടക്കം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസിനൊരുങ്ങുന്നു എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ തീർത്തും വ്യത്യസ്തമായ ഒരു സിനിമാ സംരഭവുമായി എത്തിയിരിക്കുകയാണ് മലയാള സിനിമയിലെ പ്രമുഖർ. സിനിമകളില്ലാത്ത ലോക് ഡൗണ്‍ കാലത്ത് ഒരുപിടി താരങ്ങളുടെ സാന്നിധ്യമുമായി ‘ലോക്ഡ് ഇൻ ‘ എന്ന പേരിൽ ഒരു സിനിമ ഒരുങ്ങുന്നു. ലാൽജോസ്, ജയസൂര്യ, റഹ്‌മാൻ, അനു സിത്താര, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, സലിം കുമാർ, അപർണ ഗോപിനാഥ് എന്നിവരാണ് ഈ സംരംഭത്തിന്റെ ഭാഗമാകുന്നത്‌. ട്രെയിലർ റിലീസ് ഇന് വൈകിട്ട് 7 മണിക്ക് മനോരമ ഓൺലൈൻ ഫെയ്സ് ബുക്ക് പേജിൽ.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •