ഭിന്നശേഷിക്കാരിയായ ഒരു മകളുടേയും അച്ഛന്റെയും കഥ പറയുന്ന തമിഴ് ചിത്രം പേരൻപ് ലോകമെമ്പാടും അഞ്ഞൂറോളം സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. തലശ്ശേരിയിൽ പ്രശസ്ത നിർമാതാവും തീയേറ്റർ ഉടമയുമായ ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിൽ ധർമടം ജേസി സ്‌പെഷ്യൽ സ്കൂൾ കുട്ടികൾക്ക് സൗജന്യമായി ഈ ചിത്രത്തിന്റെ പ്രദർശനം നടത്തി. മമ്മൂക്കയുടെയും സാധനയുടെയും ഗംഭീര പ്രകടനങ്ങൾ കൊണ്ട് പേരൻപ് ഒരു മികച്ച ചലച്ചിത്രാനുഭവമായി മാറിയെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. മലയാള സിനിമാ ലൈവിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ -” പേരൻപ് എന്ന ചിത്രത്തിന്റെ പ്രമേയവും അവതരണവും ഹൃദ്യമാണ്. റാം വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുന്നു. സാധന എന്ന കുട്ടിയുടെ അഭിനയം എടുത്തു പറയണം. ഒരുപാട് സ്‌ട്രെയിൻ ചെയ്താണ് ആ കുട്ടി അഭിനയിച്ചിരിക്കുന്നത്. എന്റെ ഒരു മരുമകൻ ജേസി സ്‌പെഷ്യൽ സ്കൂളിൽ ഉണ്ട്. പേരൻപ് അവനോടും അവനെപ്പോലെയുള്ള മറ്റ് കുട്ടികളോടുമൊപ്പം കാണണം എന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് പേരൻപിൻറെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. വളരെ വലിയ ഒരു അനുഭവമായിരുന്നു അത്.ഇത്തരം ഒരു പ്രമേയം സിനിമ ആക്കിയ സംവിധായകൻ റാം, നിർമാതാവ് തേനപ്പൻ തുടങ്ങിയവർ എല്ലാം അഭിനന്ദനം അർഹിക്കുന്നു”.

 

Spread the love
 • 35
 •  
 •  
 •  
 •  
 •  
 •  
  35
  Shares