ലാല്‍ ജോസും തിരക്കഥാകൃത്ത് സിന്ധുരാജും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബർ ആദ്യം കണ്ണൂരിൽ തുടങ്ങും.പുതുമുഖമായിരിക്കും ഈ ചിത്രത്തിലെ നായിക. ലാല്‍ ജോസും സിന്ധുരാജും ഒന്നിച്ച പുള്ളിപുലികളും ആട്ടിൻകുട്ടിയും, എൽസമ്മ എന്ന ആൺ കുട്ടിയും വൻ വിജയങ്ങളായിരുന്നു. ഈ രണ്ട് സിനിമകളിലും ചാക്കോച്ചൻ ആയിരുന്നു നായകൻ. സിന്ധുരാജ് ഒടുവിൽ രചന നിർവഹിച്ച മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സൂപ്പർ ഹിറ്റായിരുന്നു.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •