റോഷൻ ആൻഡ്രൂസ് സംവിധാനം ചെയുന്ന ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി ഒക്ടോബർ 11 ന് വെള്ളിത്തിരയിൽ എത്തും. ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ബോബി സഞ്ജയ് തിരക്കഥ രചിച്ച സിനിമയിൽ ഇത്തിക്കര പക്കി എന്ന കഥാപാത്രമായി മോഹൻലാലും എത്തുന്നു. ഈ ബ്രഹ്മാണ്ഡ ചിത്രം ഗംഭീര റിലീസിനാണ് തയ്യാറെടുക്കുന്നത്. തുടർച്ചയായി 200 പ്രദർശനങ്ങൾ എന്ന അപൂർവ നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കായംകുളം കൊച്ചുണ്ണി. റിലീസ് ദിവസം രാവിലെ ആറു മണി മുതൽ പിറ്റേന്ന് ആറു മണിവരെ തുടർച്ചായി പ്രദർശനങ്ങൾ ഉണ്ടാകും.ബുക്കിംഗ് ആരംഭിച്ച കേന്ദ്രങ്ങളിൽ വളരെ വേഗം ടിക്കറ്റുകൾ വിറ്റു പോകുന്നു. തൃശൂരിലെ നവീകരിച്ച രാഗം തീയേറ്ററിൽ ഈ ചിത്രത്തിന്റെ ആദ്യ ദിന ടിക്കറ്റുകൾ മുഴുവൻ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു . റോഷൻ ആൻഡ്രൂസും നിവിൻ പോളിയും രാഗത്തിൽ കായംകുളം കൊച്ചുണ്ണിയുടെ ആദ്യ പ്രദർശനം കാണാൻ എത്തുന്നുമുണ്ട്.ആദ്യ ദിന കളക്ഷനിൽ കായംകുളം കൊച്ചുണ്ണി റെക്കോർഡിടും എന്നുതന്നെയാണ് പ്രതീക്ഷ.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •