നാല് സഹോദരന്മാരുടെ കഥയാണ് ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് പറയുന്നത്.ഫഹദ്, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രത്തിന്റെ രചന ശ്യാം പുഷ്‌കരനാണ് നിർവഹിച്ചിരിക്കുന്നത്.മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടി മുതലിനും ശേഷം മലയാളത്തിൽ എത്തിയ ഒരു മികച്ച ഫീൽ ഗുഡ് ചിത്രം തന്നെയാണ് കുമ്പളങ്ങി നൈറ്റ്സ്. കെട്ടുറപ്പുള്ള തിരക്കഥ, കയ്യടക്കമുള്ള സംവിധാനം, മികച്ച ഛായാഗ്രഹണം എന്നിവയൊക്കെ സിനിമയുടെ പ്രത്യേകതകളാണ്. അഭിനേതാക്കളുടെ മികച്ച പ്രകടനവും എടുത്തു പറയണം .പേരു സൂചിപ്പിക്കുന്നത് പോലെ രാത്രിയിൽ നിന്നും രാത്രിയിലേക്കു സഞ്ചരിക്കുന്ന കുമ്പളങ്ങിയിലെ ചില മനുഷ്യരുടെ ജീവിതമാണ് സിനിമ. അവരുടെ ചിരിയും സങ്കടവും ആകാംക്ഷകളും ഒക്കെയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. അഭിനേതാക്കൾ എല്ലാവരും മികച്ചു നിന്നെങ്കിലും ഫഹദും സൗബിനുമാണ് ഏറ്റവും കയ്യടി നേടുന്നത്. റിയലിസ്റ്റിക് ആയ സമീപനം പുലർത്താൻ ശ്രമിക്കുമ്പോൾ ചില രംഗങ്ങളും സംഭാഷങ്ങളും മടുപ്പിക്കുന്നുവെങ്കിലും ഒരു സിനിമ എന്ന നിലയിൽ മൊത്തത്തിൽ വിലയിരുത്തുമ്പോൾ കുമ്പളങ്ങി നൈറ്റ്സ് മികച്ചത് തന്നെ. മലയാളത്തിൽ അടുത്ത കാലത്ത് അരങ്ങേറ്റം കുറിച്ച സംവിധായകരിൽ ഏറ്റവും പ്രതിഭാധനനായ ഒരാളാണ് മധു സി. നാരായണൻ എന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു.

Spread the love
 • 4
 •  
 •  
 •  
 •  
 •  
 •  
  4
  Shares