തൊണ്ണൂറുകളിൽ ജഗദീഷ്, സിദ്ദിഖ് തുടങ്ങിയവരെ നായകരാക്കി അൻപതോളം സിനിമകൾ ഒരുക്കുകയും അവയിൽ മിക്കവയും വിജയിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ് കലൂര്‍ ഡെന്നീസ്.ഇവയിൽ മിക്കവയും ലോ ബഡ്ജറ്റ് ചിത്രങ്ങളായിരുന്നു.മമ്മൂട്ടിയുമായി തനിക്ക് അകലേണ്ടി വന്ന സഹചര്യത്തിലാണ് ജഗദീഷിനെയും സിദ്ദീഖിനെയുമെല്ലാം നായകന്‍മാരാക്കാന്‍ ആലോചിച്ചതെന്ന് ഒരു അഭിമുഖത്തിൽ കലൂര്‍ ഡെന്നീസ് പറഞ്ഞു.ജഗദീഷിനെയും സിദ്ദീഖിനെയും നായകന്‍മാരാക്കാന്‍ വേണ്ടി തനിക്ക് ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്.തീരെ കുറഞ്ഞ ചിലവില്‍ സിനിമ എടുത്തു തുടങ്ങിയതിലും അതില്‍ മിക്കതും വിജയമായി മാറിയതിലും വലിയ സന്തോഷമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.മോഹന്‍ലാലുമൊത്ത് എന്തുകൊണ്ടാണ് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും തന്നോട് ചോദിക്കുമായിരുന്നുവെന്നും താനും ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നുവെന്നും കലൂർ ഡെന്നീസ് പറഞ്ഞു . എന്നാൽ അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിര്‍മാതാക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •