നായകനും പ്രതിനായകനുമായി മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്ന നടനാണ് ബാബു ആന്റണി. അടുത്തിടെ കായംകുളം കൊച്ചുണ്ണിയിലെ തങ്ങള്‍ എന്ന കഥാപാത്രമായെത്തി ബാബു ആന്റണി കയ്യടി നേടിയിരുന്നു.ഒമര്‍ ലുലുവിന്റെ പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോ അടുത്തതായി ചെയ്യാന്‍ പോകുന്നത്.സിനിമയിൽ ചില ആളുകളുമായുള്ള സൗഹൃദം വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്ന് ബാബു ആന്റണി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.അത്തരം ചങ്ങാത്തങ്ങള്‍ ഒരുപാട് കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മലയാളത്തില്‍ ന്യൂജനറേഷന്‍ ടാഗ് കെട്ടി കുറേ പേർ വന്നിട്ടുണ്ട്. അതില്‍ നല്ലവരുമുണ്ട്, മോശക്കാരുമുണ്ട്. സിനിമയെക്കുറിച്ച് വലിയ ധാരണയില്ലാത്ത കുറേ ആളുകള്‍ കൊണ്ടുവന്ന കാഴ്ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കുന്നു. ജനങ്ങളെ എന്റര്‍ടെയിന്‍ ചെയ്യിക്കുന്ന രീതിയിലുള്ള സിനിമകളാണ് ആവശ്യം . ആ രീതിയിലുള്ള ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട് . ജനങ്ങളാണ് കാശ് മുടക്കി ടിക്കറ്റെടുത്ത് സിനിമ കാണാന്‍ വരുന്നത്. അവരെ എന്റര്‍ടെയിന്‍ ചെയ്യിക്കണം- ബാബു ആന്റണി നയം വ്യക്തമാക്കുന്നു

Spread the love
 • 1
 •  
 •  
 •  
 •  
 •  
 •  
  1
  Share