ഗൗതം വാസുദേവ മേനോന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുള്ള മനു ആനന്ദ് സംവിധാനം ചെയ്യുന്ന ‘എഫ്.ഐ.ആർ’ എന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മലയാളിയായ മനു ആനന്ദ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രത്തിന്റെ ടീസറിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മലയാളി താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും സാന്നിധ്യവുമായെത്തുന്ന ചിത്രം കൂടിയാണ് ‘എഫ്.ഐ .ആർ ‘ . ആർട്ട് ഡയറക്ടർ ലാൽ, അഭിനേതാക്കളായ മാല പാർവ്വതി, മഞ്ജിമ മോഹൻ, റേബ മോണിക്ക ജോൺ, റൈസ വിത്സൺ തുടങ്ങിയവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. ഗായകൻ രാകേഷ് ബ്രഹ്‌മാനന്ദൻ അഭിനേതാവിന്റെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത് . ഒരു ക്രൈം ത്രില്ലറായ ‘എഫ്.ഐ .ആർ’ മെയ് റിലീസായി പ്രേക്ഷകരിലെത്തും.

 

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •