വ്യാസന്‍ എടവനക്കാട് സംവിധാനം ചെയ്ത ശുഭരാത്രിയാണ് ഒടുവിൽ തീയേറ്ററുകളിലെത്തിയ ദിലീപ് ചിത്രം. വിവാദങ്ങൾ വിടാതെ പിന്തുടർന്ന ദിലീപ് നായകനാകുന്ന കൂടുതൽ സിനിമകളുടെ അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ്. ജാക്ക് ഡാനിയൽ, പ്രൊഫസര്‍ ഡിങ്കൻ,പിക്ക്പോക്കറ്റ്,പറക്കും പപ്പന്‍, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയവ ഇവയിൽ ചിലതാണ്.ഏത് ആപത്ഘട്ടത്തിലും തനിക്കൊപ്പം നിന്നവരാണ് പ്രേക്ഷകരെന്നും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിനും അവര്‍ സാക്ഷികളെന്നും പ്രേക്ഷകരെ മറന്നുള്ള ഒരു പ്രവര്‍ത്തനവുമില്ലെന്നും ദിലീപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.കുടുംബപ്രേക്ഷകരെയും കുട്ടികളെയും ആകർഷിക്കുന്ന സിനിമകളുമായി ജനപ്രിയനായക പദവി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ദിലീപ്.ജോഷി, പ്രിയദര്‍ശന്‍, സുഗീത് തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ ദിലീപ് അടുത്ത വർഷം അഭിനയിക്കുമെന്നാണ് സൂചന

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •