ബെസ്റ്റ് ആക്ടര്‍, പാവാട, 1983 , കെയർ ഓഫ് സൈറ ബാനു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബിപിന്‍ ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്നു.രാജശ്രീ ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന ഈ ഡിറ്റക്ടീവ് ഹ്യൂമര്‍ ത്രില്ലര്‍ സിനിമയുടെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍ നിര്‍വ്വഹിക്കുന്നു.ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ കലാ സംവിധാനം അജയന്‍ മാങ്ങാട് നിര്‍വഹിക്കുന്നു. ഒടിയനിലെ പശ്ചാത്തല സംഗീതത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സം സി എസ് ഈ ചിത്രത്തിന് സംഗീതം ഒരുക്കും.താര നിർണയം പൂർത്തിയായി വരുന്ന ഈ സിനിമയ്ക്ക് വേണ്ടി തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ധ്യാന്‍. കുഞ്ഞി രാമായണം, തിര തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുള്ള ധ്യാൻ ശ്രീനിവാസൻ നിവിൻ പോളി, നയൻ താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ലവ്ആക്ഷൻ ഡ്രാമ’ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

 

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •