കോവിഡ് ആശങ്കകളും ആകുലതകളും നിറഞ്ഞ വർത്തമാനസാഹചര്യത്തിലും കേരളപ്പിറവി ആഘോഷമാക്കുകയാണ് മലയാളികൾ. കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന കലാരൂപങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കേരളീയത നിറഞ്ഞു നിൽക്കുന്ന ചലച്ചിത്ര ഗാനങ്ങളും ലളിത ഗാനങ്ങളും നൃത്ത രൂപങ്ങളുമൊക്കെയായി നാടിന് അറുപത്തിനാലാം ജന്മദിനാശംസകൾ നേരുകയാണ് മലയാളികൾ.ഈ കേരളപ്പിറവി ദിനത്തിൽ ഹൃദ്യമായ ഗാനവുമായി എത്തിയിരിക്കുകയാണ് കെ.ബി.ഉണ്ണിക്കൃഷ്ണനും ഉണ്ണി കാർത്തികേയനും.”Colors of Kerala” എന്ന ടൈറ്റിലിൽ എത്തിയ ഗാനത്തിന്റെ രചന ഉണ്ണി കാർത്തികേയൻ നിർവഹിച്ചിരിക്കുന്നു. സംഗീതവും ആലാപനവും കെ.ബി.ഉണ്ണിക്കൃഷ്ണൻ. ലളിതവും ഹൃദ്യവുമായ വരികളും മനോഹരമായ ഈണവും ആലാപനവും ചേർന്ന് ഒരു മികച്ച ദൃശ്യ ശ്രവ്യ അനുഭവം സമ്മാനിക്കുന്നതാണ് “Colors of Kerala”

 

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •