കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ ദൃശ്യം എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ലോക് ഡൗൺ കഴിഞ്ഞാൽ ഉടൻ മോഹൻലാൽ അഭിനയിക്കുക ദൃശ്യം- 2 ആണ്. ജിത്തു ജോസഫ് തന്നെയാണ് പുതിയ ഭാഗത്തിനും തിരക്കഥ രചിച്ച് സംവിധാനം ചെയ്യുക. ആശിർവാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂർ ആണ് ദൃശ്യം-2 നിർമ്മിക്കുക. ഒരു ക്രൈം ത്രില്ലർ തന്നെയായിരിക്കും പുതിയ ചിത്രം എന്ന് ആന്റണി സൂചിപ്പിച്ചു. ലോക് ഡൗൺ  കഴിഞ്ഞാൽ തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കാനാണ് പദ്ധതി. ഇതിന് ശേഷമേ ഷൂട്ടിംഗ് നിർത്തി വച്ച മറ്റ് സിനിമകളിൽ മോഹൻലാൽ അഭിനയിക്കുകയുള്ളു. ജിത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ രാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാതി വഴിയിൽ മുടങ്ങിയിരുന്നു.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •